കശാപ്പ് നിയന്ത്രണം: ജനങ്ങളുടെ ഭക്ഷണ ശീലം മാറ്റാൻ കേന്ദ്രം ശ്രമിക്കേണ്ട - മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

കശാപ്പ് നിരോധനനിയമം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

  pinarayi vijayan , Narendra modi , BJP , beef , RSS , Congress , CPM , നരേന്ദ്ര മോദി , കന്നുകാലി വില്‍പന , ബീഫ്​ , കേന്ദ്രവിജ്ഞാപനം , പിണറായി വിജയന്‍ , മോദി
തിരുവനന്തപുരം| jibin| Last Modified ശനി, 27 മെയ് 2017 (19:24 IST)
കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കേന്ദ്രവിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്. നിര്‍ദേശം നടപ്പാക്കാന്‍ പ്രയാസമുള്ളതും

പ്രായോഗികമല്ല. ​ജനങ്ങളുടെ ഭക്ഷണ ശീലം മാറ്റാൻ കേന്ദ്രം ശ്രമിക്കേണ്ട. ജനങ്ങൾക്ക്​ ഭക്ഷണ മെനു തയാറാക്കി നൽകേണ്ട ആവശ്യമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഉത്തരവ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണ്. കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധിച്ചക്കുമ്പോള്‍ സംസ്ഥാനത്ത് ധാരളം പേര്‍ തൊഴിൽ രഹിതരാക്കുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ന്​ നിങ്ങൾ ബീഫ്​ കഴിക്കേണ്ടെന്ന്​ പറഞ്ഞു. പുതിയ നിയമം നടപ്പാക്കുന്നതിനും മുമ്പ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തേണ്ടിയിരുന്നു. ഈ നിയമം​ കേരളത്തിൽ അനുവദിക്കില്ല. നാളെ മത്സ്യം കഴിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. കോടിക്കണക്കിന് ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

കേരളത്തിൽ ഭൂരിപക്ഷം ജനങ്ങളും മാംസം ഉപയോഗിക്കുന്നവരാണ്. മറ്റുസംസ്ഥാനങ്ങളായ അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗോവ, ജമ്മു കശ്മീർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സസ്യാഹാരം കഴിക്കുന്നതിനേക്കാൾ കൂടുതൽ മാംസാഹാരം കഴിക്കുന്നവരാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

കത്തില്‍ കേന്ദ്രത്തിന്റെ മറുപടിക്കുശേഷം മാത്രമെ മറ്റ് നടപടികളിലേക്ക് സംസ്ഥാനം കടക്കുകയുളളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :