Widgets Magazine Widgets Magazine

പിണറായിയെ വെറുതെ വിടാന്‍ ഉദ്ദേശമില്ല; ഭീഷണിയുമായി വീണ്ടും സംഘപരിവാർ

ഹൈദരാബാദ്, ചൊവ്വ, 14 മാര്‍ച്ച് 2017 (11:50 IST)

Widgets Magazine

 മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും സംഘപരിവാര്‍ ഭീഷണി. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍
മുഖ്യമന്ത്രിക്ക് വിലക്ക്. ഹൈദരാബാദിലെ നിസാം കോളേജ് ഗ്രൌണ്ടില്‍ ഈ മാസം19ന് മുഖ്യമന്ത്രി പങ്കെടുക്കാനിരിക്കവെ ആണ് ഭീഷണിയുമായി സംഘപരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്.
 
ഭീഷണിയെ തുടര്‍ന്ന് ഹൈദരാബാദ് സിറ്റി പൊലിസ് പൊതു സമ്മേളനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇത് നാലാം തവണയാണ് പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്ക് വീഴുന്നത്. കഴിഞ്ഞ മാസം രാജസ്ഥാനിലും മംഗലുരുവിലും സമാനമായ സംഭവം നടന്നിരുന്നു. 
 
ആര്‍ എസ് എസ് ഭീക്ഷണിയെ തുടര്‍ന്ന് പിണറായി വിജയന്‍ രാജസ്ഥാനിലെ ജയ്‌പൂരില്‍ നടക്കാനിരിക്കുന്ന പരിപാടി മാറ്റിവെച്ചിരുന്നു. ഇതിനു ശേഷം മംഗലുരുവിലെ മതസൌഹാര്‍ദ്ദ റാലിയില്‍ പിണറായി പങ്കെടുക്കുന്നത് എതിര്‍ത്ത് സംഘ പരിവാര്‍ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് സമരത്തിന് ആഹ്വാനം ചെയ്‌തിരുന്നെങ്കിലും പിന്നീട് ഇവര്‍ തീരുമാനത്തില്‍ നിന്ന് മാറുകയും പിണറായി പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്‌‌തു.
  



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പ്രായം 17 മാസം, ആളു ചില്ലറക്കാരനല്ല! ഒന്നു കേട്ടുനോക്കൂ...

ഒരാൾക്ക് എത്ര രാജ്യത്തിന്റെ തലസ്ഥാനം കാണാതെ പറയാൻ കഴിയും?. കൂടിപ്പോയാൽ 20 ആയിരിക്കാം. ...

news

കോൺഗ്രസിന് തിരിച്ചടി; പരീക്കറിന്റെ സത്യപ്രതിഞ്ജയ്ക്ക് സ്റ്റേ ഇല്ല, വിശ്വാസ വോട്ടെടുപ്പ് ഉടൻ വേണമെന്ന് സുപ്രിംകോടതി

ഗോവ മുഖ്യമന്ത്രിയായി അധികാരത്തിലേൽക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്ന മുൻ കേന്ദ്ര ...

news

ജലചൂഷണം; കോളയും പെപ്‌സിയും ഇനി പൂര്‍ണമായും ബഹിഷ്‌ക്കരിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ കോള, പെപ്‌സി പാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും ബഹിഷ്‌ക്കരിക്കും. ...

Widgets Magazine Widgets Magazine