അഴിമതി നിര്‍മ്മാര്‍ജന പ്രവര്‍ത്തനം തെറ്റായി ചിത്രീകരിക്കാന്‍ ചില കോണുകളില്‍നിന്ന് ശ്രമം നടക്കുന്നുണ്ട്: മുഖ്യമന്ത്രി

അഴിമതിക്കാരോട് സർക്കാരിന് മൃദു സമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി

തൃശൂർ| സജിത്ത്| Last Updated: തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (11:35 IST)
സംസ്ഥാന സര്‍ക്കാര്‍ ശക്തമായ അഴിമതി നിർമാർജന പ്രവർത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാന്‍ ചില കോണുകളില്‍നിന്ന് ശ്രമം നടക്കുന്നുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമായാണ് ഇതിനെ കണക്കാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി നടത്തുന്നവരോട് സർക്കാരിന് മൃദു സമീപനം ഉണ്ടാകില്ല. ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കുന്നവരോട് പൊറുക്കില്ല. ജനത്തിന് നല്ല ജീവിതം ഉറപ്പു വരുത്താനുള്ള കാവലാളായാണ് പൊലിസ് പ്രവര്‍ത്തിക്കേണ്ടതെന്നും തൃശൂര്‍ രാമവര്‍മപുരം പൊലിസ് അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കവെ
അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :