ഐഎഎസ് ലോബിക്കെതിരെ ശ്രീനിവാസന്‍; ജേക്കബ് തോമസിനെ ഭയക്കുന്നതാര് ?

ഐഎഎസ് ലോബിയെ സിനിമാ സ്‌റ്റൈലില്‍ കുറ്റപ്പെടുത്തി ശ്രീനിവാസന്‍

  sreenivasan , IAS , jacob thomas , pinarayi vijayan , വിജിലന്‍സ് , ഐഎഎസ് ലോബി , ശ്രീനിവാസന്‍
കോഴിക്കോട്| jibin| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (16:40 IST)
പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്‍ടറാണ് ജേക്കബ് തോമസ് എന്ന് നടന്‍ ശ്രീനിവാസന്‍. സാധാരണ പലര്‍ക്കും വഴങ്ങിയും കീഴടങ്ങിയാണ് പലരും പ്രവര്‍ത്തിക്കുന്നത്. അങ്ങനെ അല്ലാത്ത ഒരാള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണ് നാം ഇപ്പോള്‍ കാണുന്നതെന്നും ഐഎഎസ് ലോബിയെ ലക്ഷ്യംവച്ച് ശ്രീനിവാസന്‍ പറഞ്ഞു.

തെറ്റു ചെയ്‌ത ഐഎഎസ് ഉദ്യോഗസ്ഥരാണ് ജേക്കബ് തോമസിനെ ഭയക്കുന്നത്. വീഴ്‌ച സംഭവിച്ചുവെന്ന് വ്യക്തമായതിനാലാണ് ഇവര്‍ മുഖ്യമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും സമീപിക്കുന്നത്. ഇത് നാടകമാണെന്ന് വ്യക്തമാണ്. വിജിലന്‍സ് മേധാവി സ്വാധീനത്തില്‍പ്പെടാതെ പ്രവര്‍ത്തിക്കുമ്പോഴുള്ള ഞെട്ടലിലാണ് പല ഉന്നത ഉദ്യോഗസ്ഥരുമെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

ജേക്കബ് തോമസ് ആരുടെയും സ്വാധീനത്തിന് വഴങ്ങാതെ പ്രവര്‍ത്തിക്കുന്നതിനാലാണ് പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹത്തെ ഭയം. വിജിലന്‍സ് മേധാവിക്കെതിരെയുള്ള നീക്കങ്ങള്‍ ഉദ്യോഗസ്ഥരുടെ പേടിയില്‍ നിന്നുണ്ടാകുന്നതാണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ജേക്കബ് തോമസിന് എല്ലാ പിന്തുണയും നല്‍കണമെന്നും ശ്രീനിവാസന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :