യേശുദാസിനെതിരെയുള്ള ആരോപണം തെറ്റ്: മുഖ്യമന്ത്രി

യേശുദാസിനെതിരെയുള്ള ആരോപണം തെറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം| Rijisha M.| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (14:03 IST)
ഗായകൻ യേശുദാസ് പ്രളയദുരന്തത്തിൽ സഹായമെത്തിച്ചില്ലെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യേശുദാസും മറ്റ് സാംസ്‌കാരിക നായകരും പ്രളയദുരന്തമനുഭവിക്കുന്നവർക്കായി ഒന്നും ചെയ്‌തില്ല എന്ന് നിയമസഭയിൽ പി സി ജോർജ്ജ് ആരോപിച്ചിരുന്നു. അതേത്തുടർന്നാണ് മുഖ്യമന്ത്രി ഈ ആരോപണത്തിന് മറുപടിയുമായെത്തിയത്.

'യേശുദാസ് എന്നെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ നാട്ടിലില്ല. എല്ലാ സഹായവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്'- പിണറായി വിജയൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :