ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്‌ത്രീയെ വധിക്കാൻ ശ്രമം

ജലന്ധർ ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്‌ത്രീയെ വധിക്കാൻ ശ്രമം

കോട്ടയം| Rijisha M.| Last Modified ബുധന്‍, 29 ഓഗസ്റ്റ് 2018 (12:28 IST)
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീ‍ഡനക്കേസ് നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമം നടത്തിയതായി പരാതി. മഠത്തിലെ അസ്സം സ്വദേശിയായ ജോലിക്കാരനെ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി കന്യാസ്ത്രീ കോട്ടയം കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ബിഷപ്പിന്റെ അനുയായിയുടെ ബന്ധു മഠത്തിലെ തൊഴിലാളിയോട് കന്യാസ്‌ത്രീയുടെ യാത്രാവിവരങ്ങൾ അന്വേഷിക്കുകയും വാഹനത്തിന്റെ കേബിൾ അഴിച്ചുമാനി അപായപ്പെടുത്താൻ പറഞ്ഞെന്നും പരാതിയിൽ പറയുന്നു. ഇത് തന്നെ വധിക്കാനുള്ള ഒരു ശ്രമത്തിന്‍റെ ഭാഗമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നുമാണ് കന്യാസ്ത്രീയുടെ പറയുന്നു.

ഫ്രാങ്കോ മുളയ്ക്കലിന്റെ സന്തതസഹചാരിയായ വൈദികന്‍ ലോറന്‍സ് ചുട്ടുപ്പറമ്പിലിന്റെ സഹോദരന്‍ തോമസ് ചുട്ടുപ്പറമ്പിലാണ് നിര്‍ദേശം നല്കിയതെന്നാണ് പരാതിയിൽ പറയുന്നത്. അന്യസംസ്ഥാനതൊഴിലാളിയെ ഫോണില്‍ വിളിച്ചാണ് വിവരങ്ങള്‍ തേടിയതെന്നാണ് പരാതിയില്‍ പറയുന്നതെങ്കിലും ഫോണ്‍ നമ്പർ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയിട്ടില്ല. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷമേ ഇതേക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :