ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി; അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും

കൊച്ചി| സജിത്ത്| Last Modified വ്യാഴം, 18 ജനുവരി 2018 (12:06 IST)
ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കോ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്കും ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരത്തിലുള്ള ആളുകള്‍ ഒരുകാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ ശ്രമിക്കരുതെന്നും അത്തരം ആളുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എറണാകുളം ജില്ലാസമ്മേളനത്തിന്റെ പൊതുചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനം വൈകുന്നേരം മറൈന്‍ഡ്രൈവിലെ പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക. മുഖ്യമന്ത്രി തന്നെയാണ് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകന്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :