സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (08:35 IST)
പറവൂരില്‍ ഫോട്ടോഗ്രാഫര്‍ സ്റ്റുഡിയോയില്‍ തൂങ്ങിമരിച്ച നിലയില്‍. തെക്കിനേഴത്ത് വീട്ടില്‍ വിജിന്‍ കുമാര്‍ എന്ന 37കാരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിയിട്ടും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. വിജിലിന് ഭാര്യയും നാലുവയസുകാരനായ മകനും ഉണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം. കുറച്ചു ദിവസം കൊവിഡ് ബാധിതനായി വിശ്രമത്തിലായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ഇയാളുടെ മാതാവ് ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു.