സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (07:52 IST)
അഫ്ഗാനില്‍ നിന്ന് 1500ഓളം പേരെ രക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ ഇന്ന് പുറപ്പെടും. കഴിഞ്ഞ ദിവസം എയര്‍ ട്രാഫിക് കണ്‍ട്രോളറിന്റെ അനുമതി ലഭിക്കാത്തതിനാലാണ് വ്യോമസേന വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കാത്തത്. അതേസമയം ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം അഫ്ഗാനില്‍ താലിബാന്റെ സര്‍ക്കാരിനെ എതിര്‍ക്കുന്നതായി
ഇന്ത്യ നിലപാട് വ്യക്തമാക്കി. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അമേരിക്കന്‍ നേതൃത്വവുമായി ബന്ധപ്പെട്ടു.