പെണ്‍കുട്ടികളുടെ ചിത്രം പകര്‍ത്തി പണം തട്ടുന്ന സംഘം പിടിയില്‍

പത്തനാപുരം| Last Modified ശനി, 25 ജൂലൈ 2015 (17:25 IST)
കോളേജ് വിദ്യാര്‍ഥിനികളുടെ ചിത്രം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിന് ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം പോലീസിന്റെ പിടിയില്‍.

പത്തനാപുരം ചേലക്കോട് അമീര്‍ മന്‍സിലില്‍ അല്‍ അമീന്‍ (24) പട്ടാഴി മാലൂര്‍ ദേവീസദനത്തില്‍ ഉണ്ണി എന്നു വിളിക്കുന്ന അഖില്‍(23) എന്നിവരാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്.ഇടവഴികള്‍ കേന്ദ്രീകരിച്ചാണു സംഘം പെണ്‍കുട്ടികളെ ശല്യം ചെയ്തുവന്നിരുന്നത്.

രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് മഫ്തിയിലെത്തിയ സംഘം പ്രതികളെ പിടികൂടിയത്.
പ്രതികളുടെ കൈയില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് പരിശോധിച്ചപ്പോള്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :