വധഭീഷണിയുണ്ടെന്ന് പങ്കജാക്ഷന്‍, മലയാറ്റൂര്‍ ഡിവിഷന് പുറത്തും ആനവേട്ട നടത്തിയെന്ന് എല്‍ദോ

 ആനവേട്ടക്കേസ് , എല്‍ദോ , പങ്കജാക്ഷന്‍ , പൊലീസ് , അറസ്‌റ്റ് , മനോജ്
കൊച്ചി| jibin| Last Updated: ശനി, 25 ജൂലൈ 2015 (11:30 IST)
ആനവേട്ടക്കേസില്‍ പുതിയ വിവരങ്ങളുമായി അറസ്റ്റിലായ പങ്കജാക്ഷനും രണ്ടാം പ്രതി എല്‍ദോയും രംഗത്ത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പങ്കജാക്ഷന്‍ വ്യക്തമാക്കിയപ്പോള്‍ മലയാറ്റൂര്‍ ഡിവിഷന് പുറത്തും ആനവേട്ട നടത്തിയിട്ടുണ്ടെന്ന് എല്‍ദോ വെളിപ്പെടുത്തി. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ കേസിലെ ഒന്നാം പ്രതിയായ ഐക്കരമറ്റം വാസു അസ്വസ്ഥനായിരുന്നുവെന്നും പങ്കജാക്ഷന്‍ വ്യക്തമാക്കി.

മൂന്നുവര്‍ഷം മുമ്പാണ് വാസുവിനൊപ്പം ആനവേട്ടസംഘത്തില്‍ ചേര്‍ന്നതെന്ന് എല്‍ദോ പറഞ്ഞു. മുറിച്ചെടുത്ത ആനക്കൊമ്പുകള്‍ തിരുവനന്തപുരത്തം എത്തിച്ചിരുന്നു. ഒരു കിലോക്ക് 40,000 രൂപക്ക് മുകളിലാണ് ലഭിച്ചിരുന്നത്. എറണാകുളത്തും ചെന്നൈയിലും മധുരയിലും ഒളിവില്‍ താമസിച്ചിരുന്നതായും എല്‍ദോ പറഞ്ഞു.

മലയാറ്റൂരിന് പുറത്ത് വാഴച്ചാല്‍ ഡിവിഷനില്‍ വേട്ട നടത്തിയെന്നാണ് എല്‍ദോ നല്‍കുന്ന വിവരം. അഞ്ച് ആനകളുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതെങ്കിലും കുടുതല്‍ ആനകള്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത. അതേസമയം, ആനവേട്ടക്കേസില്‍ അറസ്റിലായ തോട്ടം ഉടമ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പിന്റെ കസ്റഡിയിലായിരുന്ന മനോജിനെ നിലത്തു വീണു പരിക്കേറ്റതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റതിനെ തുടര്‍ന്ന് മനോജിനെ താങ്ങിയെടുത്താണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :