വിവാഹത്തട്ടിപ്പു വീരന്‍ അറസ്റ്റില്‍

Last Modified തിങ്കള്‍, 5 ജനുവരി 2015 (20:25 IST)
പല സ്ഥലങ്ങളില്‍ നിന്നുമായി ഒട്ടേറെ വിവാഹങ്ങള്‍ നടത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത ശേഷം കടന്നുകളയുന്ന വിവാഹ തട്ടിപ്പു വീരനെ പൊലീസ്‌ വലയിലാക്കി. വടകര ചോറോട്‌ സ്വദേശി മീത്തലെ തോട്ടുവയലില്‍ എം.ടി.ഇസ്മായില്‍ എന്ന 32 കാരനെയാണു ഇതുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌.

വളക്കൈ ചോലക്കുണ്ടത്ത്‌ സാജിത, കൂത്തുപറമ്പ്‌ സജീന, വടകര സമീറ എന്നിവരെ ഇയാള്‍ വിവാഹം ചെയ്ത്‌ സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത ശേഷം മുങ്ങിയതായാണ്‌ പൊലീസ്‌ പറയുന്നത്‌. മട്ടന്നൂരില്‍ നിന്നു ശ്രീകണ്ഠാപുരത്തേക്കുള്ള യാത്രയ്ക്കിടെയാണു ശ്രീകണ്ഠപുരം എസ്‌.ഐ ഉണ്ണിക്കൃഷ്ണന്‍റ്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം ഇയാളെ കുടുക്കിലാക്കിയത്‌.

മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ ഡെക്കറേഷന്‍ ഇസ്മയില്‍ എന്ന പേരിലാണ്‌ ഇയാള്‍ അറിയപ്പെടുന്നത്‌. ഇയാള്‍ക്ക്‌ കൂട്ടായി നില്‍ക്കുന്നത്‌ വയനാട്‌ പനമരം സ്വദേശി മംഗലതൊടിയില്‍ സെതലവിയാണ്‌ എന്ന് പൊലീസ്‌ അറിയിച്ചു. ഇയാളെയും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌. വിവിധ പള്ളി കമ്മിറ്റികളുടെ വ്യാജ സീല്‍, ഡിക്ളറേഷന്‍ ഫോം എന്നിവ വ്യാജമായി ഉണ്ടാക്കിയായിരുന്നു ഇയാളുടെ തട്ടിപ്പു രീതി. പ്രതിയെ പയ്യന്നൂറ്‍ കോടതി രണ്ടാഴ്ചത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :