ഇമ്രാന്‍ഖാന്‍ ബിബിസി അവതാരകയെ രഹസ്യ വിവാഹം ചെയ്തു!

 ഇമ്രാന്‍ഖാന്‍ , റെഹം ഖാനെ , രഹസ്യ വിവാഹം , ബിബിസി
പെഷാവര്‍| jibin| Last Modified ബുധന്‍, 31 ഡിസം‌ബര്‍ 2014 (19:03 IST)
മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനും പാക്ക് പ്രതിപക്ഷനേതാവുമായ ഇമ്രാന്‍ഖാന്‍ ബിബിസിയുടെ മുന്‍കാലാവസ്‌ഥാ അവതാരക റെഹം ഖാനെ രഹസ്യമായി വിവാഹം ചെയ്‌തതായി റിപ്പോര്‍ട്ട്‌. അതേസമയം ഇമ്രാനോ റെഹമോ വിവാഹക്കാര്യം സത്യമാണെന്ന് വ്യക്തമാക്കിയിട്ടില്ല.

61 കാരനായ ഇമ്രാന്‍ഖാന്‍ പത്തു വര്‍ഷം മുമ്പ്‌ ആദ്യഭാര്യ ജെമൈമ ഗോള്‍ഡ്‌ സ്‌മിത്തുമായി വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിനു ശേഷമായിരുന്നു റെഹം ഖാനുമായി അടുത്തത്. ഈ ബന്ധം വര്‍ഷങ്ങളോളം തുടര്‍ന്നെങ്കിലും ഇമേജിനെ ബാധിക്കാതിരിക്കാന്‍ ഇമ്രാന്‍ വാര്‍ത്ത മൂടി വെച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതു കൂടാതെ കുടുംബാംഗങ്ങളുടെയും പാര്‍ട്ടിയിലെ ചില മുതിര്‍ന്ന അംഗങ്ങളുടെയും ശക്തമായ എതിര്‍പ്പ് വിവരം മറച്ച് വെക്കുന്നതിന് കാരണമായി തീര്‍ന്നു.

ഒരു ഡോക്‌ടറുമായുള്ള ആദ്യ വിവാഹത്തില്‍ മൂന്ന്‌ കുട്ടികളുള്ള റെഹം നീണ്ട പ്രണയത്തിനു ശേഷമാണ് ഇമ്രാന്‍ഖാനെ വശീകരിച്ചത്. ഇത് കൂടാതെ ഇമ്രാന്‍ഖാന്റെ കാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നതും. ഫോണ്‍ സംഭാഷണം നടത്തുന്നതും ഇരുവരുടെയും ബന്ധത്തില്‍ കൂടുതല്‍ സംശയം ഉളവാക്കിയത്. ബിബിസിയുടെ പ്രാദേശിക വാര്‍ത്താ പരിപാടിയായ 'സൗത്ത്‌ ടൂഡേ' യുടെ അവതാരകയായിരുന്നു റെഹം ബ്രിട്ടനിലാണ്‌ ഇപ്പോഴുള്ളത്‌.

അതേസമയം പ്രതിപക്ഷ നേതാവ്‌ എന്ന തരത്തില്‍ വലിയ പ്രചാരം നേടിയിട്ടുള്ള ഇമ്രാനെ ഇടിച്ചു താഴ്‌ത്താനുള്ള അവസരമായിട്ടാണ്‌ ഇമ്രാന്റെ രാഷ്‌ട്രീയ എതിരാളികള്‍ വിഷയം ഏറ്റെടുത്തിട്ടുള്ളത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :