കറുത്ത പൊന്നിന് നല്ല കാലം

 കുരുമുളക് വില , കുരുമുളക് , ആഗോള വിപണി
കൊച്ചി| jibin| Last Modified തിങ്കള്‍, 5 ജനുവരി 2015 (11:12 IST)
വില തകര്‍ച്ചകള്‍ ആഗോള വിപണികളിലും ഇന്ത്യന്‍ വിപണികളിലും പടര്‍ന്ന് പിടിച്ചിട്ടും കരുത്ത് കാട്ടിയത് കുരുമുളകാണെന്ന് റിപ്പോര്‍ട്ട്. കൊച്ചിയില്‍ കുരുമുളക്‌ ക്വിന്റലിന്‌ 500 രൂപ വിലകൂടിയപ്പോള്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ കുരുമുളക്‌ ടണ്ണിന്‌ 11900 ഡോളറാണ്‌ വില നിശ്‌ചയിച്ചത്‌.

മറ്റ്‌ കുരുമുളക്‌ ഉല്‍പ്പാദക രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ നിരക്ക്‌ ഉയര്‍ന്നിരിക്കെ കയറ്റുമതിക്ക്‌ ആവശ്യക്കാര്‍ കുറവാണ്‌. കേരളത്തിലെ കുരുമുളക് തമിഴ്നാട് വഴി ഉത്തരേന്ത്യയില്‍ എത്തിയതോടെയാണ്‌ ഉത്തരേന്ത്യന്‍ വിപണിയില്‍ കറുത്ത പൊന്നിന് പ്രീയം കൂടിയത്. ടെര്‍മിനല്‍ വിപണിയില്‍ വില്‍പ്പനക്ക്‌ കുരുമുളക്‌ വരവ്‌ കുറവാണ്‌. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 69,000 രൂപ. ഗാര്‍ബിള്‍ഡ്‌ മുളക്‌ 72,000 രൂപ. ചുക്ക്‌ വിലയില്‍ മാറ്റമില്ല.

ഈ സാഹചര്യത്തില്‍ കുരുമുളക് കയറ്റുമതിയില്‍ വലിയ ഏറ്റ കുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണെന്നതാണ് പ്രത്യേകത. ആഗോള വിപണിയില്‍ ഇപ്പോഴും ഇന്ത്യന്‍ കുറുമുളക് പ്രീയം തന്നെയെന്നത് കര്‍ഷകരെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :