തിരുവനന്തപുരം|
jibin|
Last Updated:
വെള്ളി, 3 ജൂണ്‍ 2016 (10:13 IST)
പതിനാലാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ പി ശ്രീരാമകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ശ്രീരാമകൃഷ്ണന് 92 വോട്ടുകളും യുഡിഎഫിന്റെ വിപി സജീന്ദ്രന് 46 വോട്ടും ലഭിച്ചു. പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് എംഎല്‍എയുടെ വോട്ട് അസാധുവായി.
രാവിലെ ഒൻപതിനു സഭാസമ്മേളന ഹാളിൽ രഹസ്യ ബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ചേർന്ന് പി ശ്രീരാമകൃഷ്ണനെ സ്പീക്കറിന്റെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
എൽഡിഎഫ്, യുഡിഎഫ് എംഎൽഎമാരും ഏക ബിജെപി അംഗം ഒ രാജഗോപാലും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. അതേസമയം, ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയ പൂഞ്ഞാറിൽ നിന്നുള്ള ജോർജ് വോട്ട് രേഖപ്പെടുത്തിയില്ല. ബാലറ്റ് പേപ്പർ വാങ്ങിയ ജോർജ് വോട്ട് രേഖപ്പെടുത്താതെ പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. ജോർജിന്‍റെ വോട്ട് ആസാധുവിന്‍റെ ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ ഗോപാലിന്റെയും ജോര്‍ജിന്റെയും വോട്ട് യുഡിഎഫ് തേടില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. അതേസമയം, വ്യക്തിയെ നോക്കി വോട്ട് ചെയ്യുമെന്ന് രാജ ഗോപാല്‍ വ്യക്തമാക്കിയത്.