ഏഴിൽ പൂജ്യം; ജെ ഡി യുവിനെ തോൽപ്പിച്ചത് കോൺഗ്രസെന്ന് നേതാക്കൾ

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ ഡി യുവിനെ തോൽപ്പിച്ചത് കോൺഗ്രസ് ആണെന്ന് ജെ ഡി യു സംസ്ഥാന ഭാരവാഹിയോഗത്തിൽ ജെ ഡി യു നേതാവായ ഷേഖ് പി ഹാരിസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

കോഴിക്കോട്| aparna shaji| Last Modified ബുധന്‍, 1 ജൂണ്‍ 2016 (17:11 IST)
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ ഡി യുവിനെ തോൽപ്പിച്ചത് കോൺഗ്രസ് ആണെന്ന് ജെ ഡി യു സംസ്ഥാന ഭാരവാഹിയോഗത്തിൽ ജെ ഡി യു നേതാവായ ഷേഖ് പി ഹാരിസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പല മണ്ഡലങ്ങളിലും ജെ ഡി യുവിനെ തോൽപ്പിച്ചത് കോൺഗ്രസ് ആണ്. വടകരയിൽ കോൺഗ്രസും ലീഗും ആർ എം പിക്ക് വോട്ടു മറിച്ചു. അമ്പലപ്പുഴയിൽ ഡി സി സി പ്രസിഡന്റ് കാലുവാരിയെന്നും ഷേഖ് ആരോപിച്ചു. ഇവിടുത്തെ യു ഡി എഫ് സ്ഥാനാർത്ഥിയിരുന്ന ഷേഖ് സി പി എമ്മിന്റെ ജി സുധാകരനോട് 22,621 വോട്ടിനാണ് പരാജയപ്പെട്ടത്.

ആകെ ഏഴു സീറ്റിലായിരുന്നു ജെ ഡി യു മത്സരിച്ചിരുന്നത്. ഇതിൽ ഒന്നിൽ പോലും ജയിക്കാൻ ഇവർക്കായില്ല. കനത്ത തോൽവിയെത്തുടർന്ന് ജനതാദളിൽ കടുത്ത തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെക്കൊണ്ട് നിർബന്ധിപ്പിച്ച് രാജിവെപ്പിച്ചു

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :