പിസി ജോര്‍ജ് രാജി പ്രഖ്യാപിച്ചു; മാണിക്കൊപ്പം ഉമ്മന്‍ ചാണ്ടിയും രാജി വെക്കണം

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 10 നവം‌ബര്‍ 2015 (11:56 IST)
സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് എം എല്‍ എയുമായ പി സി ജോര്‍ജ് രാജി പ്രഖ്യാപിച്ചു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തിലാണ് ജോര്‍ജ് രാജി പ്രഖ്യാപനം നടത്തിയത്. തന്റെ രാജി ആവശ്യമുള്ള സമയത്ത് തന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടാംതിയതി രാവിലെ ബഹുമാനപ്പെട്ട സ്പീക്കര്‍ക്ക് താന്‍ രാജിക്കത്ത് കൈമാറും. കൂറുമാറ്റ കേസില്‍ തീരുമാനം വരുന്നതിനു മുമ്പേയാണ് പി സി ജോര്‍ജിന്റെ രാജി. പി സി ജോര്‍ജിന്റെ രാജിയോടെ കേരള കോണ്‍ഗ്രസിന്റെ അംഗസഖ്യ എട്ടായി ചുരുങ്ങിയിരിക്കുകയാണ്.

മാണിക്കൊരു മാതൃകയാകാം എന്ന് വിചാരിച്ച് താന്‍ രാജി വെയ്ക്കുകയാണ് രാജി പ്രഖ്യാപിച്ചു കൊണ്ട് പി സി ജോര്‍ജ് പറഞ്ഞു. ബൈബിള്‍ വചനവും ഭഗവത്‌ഗീത വചനവും ഉദ്ധരിച്ചായിരുന്നു പി സി ജോര്‍ജിന്റെ രാജി പ്രഖ്യാപനം. നിര്‍മ്മലരോട് ദൈവം നിര്‍മ്മലരാകുമെന്നും കര്‍മ്മഫലം അനുഭവിക്കേണ്ടി വരുമെന്നും ജോര്‍ജ് പറഞ്ഞു.

മാണി മാത്രമല്ല രാജി വെക്കേണ്ടതെന്നും ഉമ്മന്‍ ചാണ്ടിയാണ് ഇതിനെല്ലാം കൂട്ടു നിന്നത് അതിനാല്‍ ഉമ്മന്‍ ചാണ്ടിയും രാജി വെക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :