തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (15:30 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് നിരന്തരമായി ആരോപണങ്ങക്ക് ഉന്നയിക്കുന്ന സാഹചര്യത്തില്‍ മാണിയുടെ വീട്ടില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്നു.
തിരുവനന്തപുരത്ത് കെഎം മാണിയുടെ വീട്ടിലാണ്
യോഗം ചേര്‍ന്നത്. എന്നാല്‍ തന്നെ യോഗത്തിന് വിളിച്ചിട്ടില്ലെന്നും. യോഗത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
മാണിക്കെതിരെ നിരന്തരമായി ആരോപണങ്ങളും പ്രസ്ഥാവനകളും ഉയര്‍ത്തുന്ന പിസി ജോര്‍ജിനെ പുറത്താക്കണമെന്നും. അദ്ദേഹത്തിനെതിരെ കടുത്ത നടപടി വേണമെന്നും യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടിരുന്നു. മാണിയെ അനുകൂലിച്ചും ജോര്‍ജിനെ തള്ളിയും പലയിടങ്ങളിലും പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൂടാതെ കഴിഞ്ഞദിവസം യൂത്ത് ഫ്രണ്ട് നേതാക്കള്‍ പിസി ജോര്‍ജിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.