ആര് ചോദിച്ചാലും ചീഫ് വിപ്പ് സ്ഥാനം കൊടുക്കാന്‍ തയ്യാര്‍: പിസി ജോര്‍ജ്

തിരുവനന്തപുരം| VISHNU N L| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (18:28 IST)
ചീഫ് വിപ്പ് സ്ഥാനം ആര് ചോദിച്ചാലും കൊടുക്കാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്. ചീഫ് വിപ്പ് സ്ഥാനം ആര്‍ക്കും വേണ്ടാത്തതാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബുദ്ധിമാനും കുശാഗ്ര ബുദ്ധിക്കാരനുമാണെന്നും ആരു വിചാരിച്ചാലും നശിപ്പിക്കാനാവില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. കരുണാകരനെ പോലും മര്യാദ പഠിപ്പിച്ചയാളാണെന്നും ഉമ്മചാണ്ടിയെന്നും ജോർജ് കൂട്ടീച്ചേര്‍ത്തു.

ചീഫ് വിപ്പ് സ്ഥാനം ആർക്കും ഏറ്റെടുക്കാം. തന്നെ എതിർക്കുന്നവർ അഴിമതിക്കാരാണ്. താൻ വിആർഎസ് എടുക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ പോവേണ്ടവർക്ക് പോവാം എന്നാണ് തനിക്ക് പറയാനുള്ളത്. തന്റെ കോലം കത്തിച്ചത് യഥാർത്ഥ കോൺഗ്രസ് പ്രവർത്തകരല്ല. താൻ എന്നും കേരളാ കോൺഗ്രസുകാരനായിരിക്കും. കോട്ടയത്ത് മാണിക്ക് സ്വീകരണം നൽകിയ പരിപാടിയിൽ പങ്കെടുക്കാൻ പോവാത്തത് കൂവൽ കേൾക്കാൻ വയ്യാത്തതു കൊണ്ടാണെന്നും ജോർജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് നടുക്കടലില്‍ തന്നെയാണെന്ന തന്റെ അഭിപ്രായത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെറ്റൊന്നും ചെയ്യാത്തതുകൊണ്ടാണ് പാര്‍ട്ടി നടപടിയെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.കേരളാ കോൺഗ്രസ് പാർട്ടി ഭൂമിയിൽ ആണെന്ന് അഭിപ്രായം പാർട്ടി ചെയർമാനും ധനമന്ത്രിയുമായ കെ.എം.മാണിയുടേത് മാത്രമാണെന്ന് ചീഫ് വിപ്പ് പി.സി.ജോർജ് പറഞ്ഞു. പാർട്ടി ഇപ്പോഴും നടുക്കലിൽ ആണെന്നും നടുക്കടലിൽ ആക്കിയത് ആരെല്ലാമെന്ന് മാണി തന്നെ പറയണമെന്നും ജോർജ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :