തൃശൂര്‍|
jibin|
Last Modified വ്യാഴം, 13 നവംബര്‍ 2014 (16:00 IST)
ധനമന്ത്രി കെഎം മാണിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പിസി ജോര്‍ജ് പിന്തുണ നല്‍കിയെന്ന ബിജു രമേശിന്റെ അരോപണത്തിനെതിരെ ചീഫ് വിപ്പ് പിസി ജോര്‍ജ്. ബിജു രമേശിന് മാനസിക വിഭ്രാന്തിയാണെന്നാണ് ചീഫ് വിപ്പ് ആരോപണത്തെ കുറിച്ച് പറഞ്ഞത്. ബിജു രമേശിന്റെ ആരോപണങ്ങള്‍ വിശ്വസിക്കുന്നവര്‍ നാറുമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ബാറുകള്‍ തുറക്കുന്നതിനായി അഞ്ചു കോടി രൂപ കെഎം മാണി ആവശ്യപ്പെട്ടുവെന്നും. അതില്‍ ഒരു കോടി രൂപ മൂന്നു ഘട്ടങ്ങളായി പാലായിലെ മാണിയുടെ വീലെത്തി നല്‍കിയെന്നും. പണം നല്‍കിയതിന്റെ തെളിവ് കൈവശമുണ്ടെന്നുമാണ് ബിജു രമേശ് വ്യക്തമാക്കിയത്. ഈ ആരോപണങ്ങള്‍ മാണിക്കെതിരെ ഉന്നയിക്കാന്‍ തനിക്ക് പിസി ജോര്‍ജ് പിന്തുണ നല്‍കിയെന്നാണ് ബിജു രമേശ് പറഞ്ഞത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.