പിബി ഇന്ന് സമാപിക്കും; അരുവിക്കര ഇന്നും ചര്‍ച്ചയാകും

പോളിറ്റ് ബ്യൂറോ , അരുവിക്കര , സീതാറാം യെച്ചൂരി , പിണറായി വിജയന്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 7 ജൂലൈ 2015 (08:30 IST)
രണ്ടുദിവസത്തെ സമ്മേളനത്തിനായി ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗം ഇന്ന് അവസാനിക്കും. പാര്‍ട്ടിയുടെ സമീപനങ്ങളിലും മുദ്രാവാക്യത്തിലും വരുത്തേണ്ട മാറ്റങ്ങള്‍ പിബി ഇന്ന് പരിശേധിക്കും. അരുവിക്കരയിലെ തരഞ്ഞെടുപ്പ് പരാജയം മുഖ്യ ചര്‍ച്ചാവിഷയമായ ആദ്യ ദിവസത്തെ യോഗത്തില്‍ സംസ്ഥാന ഘടകത്തിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും പ്രവര്‍ത്തിച്ചിട്ടും അരുവിക്കരയില്‍ എങ്ങനെ പരാജയപ്പെട്ടു എന്ന് പിബിയുടെ ചോദ്യങ്ങള്‍ക്ക് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ നല്‍കിയ മറുപടി പിബി സ്വീകരിച്ചില്ല. ഭരണദുരുപയോഗവും വര്‍ഗീയ ധ്രുവീകരണവും ആണ് യുഡിഎഫിനെ വിജയിപ്പിച്ചത് എന്നായിരുന്നു കേരളഘടകത്തിന്റെ മറുപടി. അനുകൂല സാഹചര്യമുണ്ടായിട്ടും അരുവിക്കരയില്‍ വിജയിക്കാനായില്ലെന്നും. ബിജെപിയുടെ വളര്‍ച്ച കാണാതെ പോകരുതായിരുന്നുവെന്നും പോളിറ്റ് ബ്യൂറോ കേരളഘടകത്തെ ഓര്‍മിപ്പിക്കുകയും ചെയ്‌തു.

കേന്ദ്രസര്‍ക്കാറിനെതിരെയുള്ള സമരങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സിപിഎം. പൊളിറ്റ്ബ്യൂറോ യോഗമാണ് നടക്കുന്നത്. എന്നാല്‍ ആദ്യദിവസം തന്നെ തോല്‍വി ചര്‍ച്ചാവിഷയമായി. പ്രാഥമിക അവലോകനം ആണ് നടന്നത്. വി.എസും പിണറായിയും ഒരുമിച്ച് ഒരേവേദിയില്‍ പ്രചാരണത്തിന് വരണമായിരുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണവിരുദ്ധ വികാരം മുതലെടുക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. പരാജയം എല്ലാവരുടെയും കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഇന്നും കൂടുതല്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :