അരുവിക്കരയിലെ ഇടത് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു: എംഎ ബേബി

അരുവിക്കര തെരഞ്ഞെടുപ്പ് , ബിജെപി , എംഎ ബേബി , സിപിഎം
തിരുവനന്തപുരം| jibin| Last Modified വെള്ളി, 3 ജൂലൈ 2015 (10:35 IST)
അരുവിക്കര തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരണം ചില വീഴ്‌ചകള്‍ തന്നെയാണെന്ന് വ്യക്തമാക്കിക്കൊണ്ട്
സിപിഎം പിബി അംഗം എംഎ ബേബി. നേരത്തെ ഇടതു മുന്നണിക്ക് കിട്ടിയ വോട്ടുകളും ബിജെപിക്ക് ലഭിച്ചു. പഴയ വോട്ടുകള്‍ ബിജെപിക്ക് ലഭിക്കുന്നതും പുതിയ വോട്ടര്‍മാര്‍ പാര്‍ട്ടിയിലേക്ക് വരാത്തതും അനുഭാവം കാണിക്കാത്തതും വീഴ്‌ച തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം വികസനത്തിനെതിരാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാന്‍ സഹായിക്കുന്ന രീതിയില്‍ തെറ്റായ
വിശദീകരണം പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടുണ്ട്. ഇത്ര അനുകൂല സാഹചര്യത്തിലും അരുവിക്കരയില്‍ പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് പരിശേധിക്കുമെന്നും എം എ ബേബി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :