പത്തനംതിട്ട ജില്ലയില്‍ 9,96,171 വോട്ടര്‍മാര്‍

പത്തനംതിട്ട| JOYS JOY| Last Modified ഞായര്‍, 18 ഒക്‌ടോബര്‍ 2015 (15:46 IST)
ജില്ലയില്‍ നവംബര്‍ അഞ്ചിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ അന്തിമ വോട്ടര്‍പട്ടികയായി. 996171 വോട്ടര്‍മാരാണ് 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലുമുള്ളത്.

ഇതില്‍ 466441 പുരുഷന്മാരും
529730 സ്ത്രീകളുമുണ്ട്. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്താണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗ്രാമ പഞ്ചായത്തുകളില്‍ മുന്നില്‍. ഇവിടെ 15968 പുരുഷന്മാരും
18625 സ്ത്രീകളുമുണ്ട്.

അതേസമയം
മുനിസിപ്പാലിറ്റികളില്‍ തിരുവല്ലയാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍
മുന്നില്‍ - 44434 വോട്ടര്‍മാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :