എക്സൈസ് ഓണം ഡ്രൈവ് : പത്തനംതിട്ടയില്‍ 67 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട| Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (18:22 IST)
പത്തനംതിട്ട ജില്ലയില്‍
എക്സൈസ് ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് ആഗസ്റ്റ് അഞ്ച് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 744 റെയ്ഡുകള്‍ നടത്തി. 78 അബ്കാരി കേസുകളും, രണ്ട് എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്യുകയും 67 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരെ കൂടാതെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ്, റവന്യു, പോലീസ് വകുപ്പുകളുടെ സംയുക്ത സ്ക്വാഡാണ് റെയ്ഡ് നടത്തിയത്.

ഓണത്തോടനുബന്ധിച്ച് നടത്തിയ റെയ്ഡില്‍ 355 ലിറ്റര്‍ സ്പിരിറ്റ്, 42.5 ലിറ്റര്‍ ചാരായം, 77.45 ലിറ്റര്‍ അനധികൃത വിദേശ മദ്യം, 8.1 ലിറ്റര്‍ ബിയര്‍, 132 ലിറ്റര്‍ കള്ള്, 27.9 ലിറ്റര്‍ അരിഷ്ടം, 76 ഗ്രാം കഞ്ചാവ്, 3236 ലിറ്റര്‍ കോട, 209.8 ലിറ്റര്‍ വ്യാജമദ്യം എന്നിവ പിടികൂടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 2144 വാഹനങ്ങള്‍ പരിശോധിക്കുകയും നിയമലംഘനം നടത്തിയ കാറും, ബൈക്കും പിടിച്ചെടുക്കുകയും ചെയ്തു.

അനധികൃതമായി പൊതുനിരത്തില്‍ പുകവലി നടത്തിയതിന് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 4400 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജില്ലയിലെ പ്രധാന റോഡുകളില്‍ ശക്തമായ പട്രോളിംഗും രാത്രികാല പരിശോധനയും നടത്തുന്നതിന് നിര്‍ദേശം നല്‍കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :