ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍, പാര്‍വതി മികച്ച നടി, എന്നു നിന്റെ മൊയ്തീന്‍ മികച്ച ജനപ്രിയ ചിത്രം

ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍, പാര്‍വതി മികച്ച നടി, എന്നു നിന്റെ മൊയ്തീന്‍ മികച്ച ജനപ്രിയ ചിത്രം

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 1 മാര്‍ച്ച് 2016 (12:28 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാര്‍ളി, എന്നു നിന്റെ മൊയ്‌തീന്‍ എന്ന ചിത്രങ്ങളിലെ അഭിനയത്തിലൂടെ പാര്‍വതി മികച്ച നടിയായി. ചാര്‍ളിയിലെ അഭിനയത്തിന് ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ളി സംവിധാനം ചെയ്ത മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് മികച്ച സംവിധായകന്‍. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളിയാണ് മികച്ച ചിത്രം.
‘എന്നു നിന്റെ മൊയ്‌തീന്‍’ മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

മികച്ച കഥാചിത്രം - ഒഴിവു ദിവസത്തെ കളി (സംവിധാനം - സനല്‍ കുമാര്‍ ശശിധരന്‍)
മികച്ച രണ്ടാമത്തെ കഥാചിത്രം - അമീബ
( സംവിധാനം - മനോജ് കാന)
മികച്ച സംവിധായകന്‍ - മാര്‍ട്ടിന്‍ പ്രക്കാട്ട് ( ചിത്രം - ചാര്‍ളി)
മികച്ച നടന്‍ - ദുല്‍ഖര്‍ സല്‍മാന്‍ (ചിത്രം - ചാര്‍ളി)
മികച്ച നടി - പാര്‍വതി എന്നു നിന്റെ മൊയ്തീന്‍, ചാര്‍ളി
സ്വഭാവനടന്‍ - പ്രേം പ്രകാശ് (നിര്‍ണായകം)
സ്വഭാവനടി - അഞ്ജലി പി വി (ബെന്‍)
ബാലതാരം (ആണ്‍) - ഗൌരവ് ജി മേനോന്‍ (ബെന്‍)
ബാലതാരം (പെണ്‍) - ജാനകി മേനോന്‍ (മാല്‍ഗുഡി ഡേയ്സ്)
കഥാകൃത്ത് - ഹരികുമാര്‍ (കാറ്റും മഴയും)
ഛായാഗ്രാഹകന്‍ - ജോമോന്‍ ടി ജോണ്‍ (എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി)
തിരക്കഥ - ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ളി)
തിരക്കഥ (അഡപ്റ്റേഷന്‍) - മൊഹമ്മദ് റാസി (വെളുത്ത രാത്രികള്‍)
മികച്ച ഗാനരചയിതാവ് - റഫീഖ് അഹമ്മദ് (കാത്തിരുന്ന് കാത്തിരുന്ന്, എന്നു നിന്റെ മൊയ്തീന്‍)
സംഗീതസംവിധായകന്‍ - രമേഷ് നാരായണന്‍ (ശാരദാംബരം, എന്നു നിന്റെ മൊയ്തീന്‍)
പശ്ചാത്തല സംഗീതം - ബിജിപാല്‍ (പത്തേമാരി)
പിന്നണിഗായകന്‍ - പി ജയചന്ദ്രന്‍ (ജിലേബി, എന്നും എപ്പോഴും, എന്ന് നിന്റെ മൊയ്‌തീന്‍)
പിന്നണി ഗായിക - മധുശ്രീ നാരായണന്‍ (ഇടവപ്പാതിയിലെ ഗാനം)
ചിത്രസംയോജനം - മനോജ് (ഇവിടെ)
കലാസംവിധായന്‍ - ജയശ്രീ ലക്‌ഷ്‌മി നാരായണന്‍ (ചാര്‍ളി)
മികച്ച ശബ്‌ദമിശ്രണം - എം ആര്‍ രാജകൃഷ്‌ണന്‍ (ചാര്‍ളി)
മികച്ച ശബ്‌ദ ഡിസൈന്‍ - രങ്കനാഥ് രവി (എന്നു നിന്റെ മൊയ്തീന്‍)
മേക്കപ്പ് മാന്‍ - രാജേഷ് നെന്മാറ (നിര്‍ണായകം)
വസ്ത്രാലങ്കാരം - നിസാര്‍ ജോ ആന്‍ഡ് ദ ബോയ്
നൃത്തസംവിധായകന്‍ - ശ്രീജിത്ത് (ജോ ആന്‍ഡ് ദ ബോയ്)
ജനപ്രിയ ചിത്രം - എന്നു നിന്റെ മൊയ്‌തീന്‍, ആര്‍ എസ് വിമല്‍
നവാഗത സംവിധായിക - ശ്രീബാല കെ മേനോന്‍ (ലവ് 24 7)
കുട്ടികളുടെ ചിത്രം - മലയേറ്റം (തോമസ് ദേവസ്യ, അമ്പിളി തോമസ്)

പ്രത്യേക ജൂറി അവാര്‍ഡ്

അഭിനയം - ജയസൂര്യ (ലുക്കാച്ചുപ്പി സു സു സു സുധീ വാത്‌മീകം), ജോയ് മാത്യു - മോഹവലയം, ജോസഫ് ജോര്‍ജ് - ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര
ആലാപനം - ശ്രേയ ജയദീപ് (അമര്‍ അക്‌ബര്‍ അന്തോണി)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :