ദൂരെ ദൂരെ നിന്നൊരു ദുല്‍ഖര്‍ സല്‍മാന്‍...

ഒമാന്‍, ദുല്‍ഖര്‍ സല്‍മാനന്‍, ഫേസ്ബുക്ക് oman, dulkar salman, facebook
rahul balan| Last Modified വെള്ളി, 26 ഫെബ്രുവരി 2016 (05:10 IST)
അങ്ങനെ അതും സംഭവിച്ചിരിക്കുന്നു. മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന് ഒരു അപരന്‍. അതും ഒമാനില്‍ നിന്ന്. നിലമ്പൂര്‍ സ്വദേശിയായ ഫി ഡോ. ഷിനാസ് ബാബുവാണ് ഇയാള്‍ക്കൊപ്പം എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യതിരിക്കുന്നത്. എതായാലും ഫോട്ടൊ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഒമാന്‍ സ്വദേശിയാണ് തനിക്കൊപ്പമുള്ളതെന്നാണ് കമന്റില്‍ ഷിനാസ് നല്‍കിയ വിശദീകരണം. ചികിത്സയ്ക്കായി എത്തിയതാണ് ഇയാളെന്നും ഡോക്ടര്‍ പറയുന്നു.

പൃഥ്വിയുമായി രൂപസാദൃശ്യമുള്ള മലപ്പുറം സ്വദേശി സൂരജ് എന്ന പൃഥ്വിരാജ് ആരാധകനും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :