നോക്കിയപ്പോള്‍ തത്ത തൂവലുകള്‍ പൊഴിച്ച് നില്‍ക്കുന്നു; വയനാട് ദുരന്തത്തില്‍ വളര്‍ത്തു തത്ത കിങ്ങിണി രക്ഷിച്ചത് രണ്ടു കുടുംബങ്ങളെ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (20:26 IST)
വയനാട് ദുരന്തത്തില്‍ വളര്‍ത്തു കിങ്ങിണി രക്ഷിച്ചത് രണ്ടു കുടുംബങ്ങളെ. ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതിന് തൊട്ടുമുന്‍പായി കിങ്ങിണി പതിവില്ലാതെ പെരുമാറുകയായിരുന്നു. പതിവില്ലാത്ത തരത്തില്‍ ശബ്ദം ഉണ്ടാക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇത് ശ്രദ്ധിച്ച വീട്ടിലെ യുവാവ് കൂട്ടില്‍ ഉറുമ്പു കയറിയോ എന്ന് നോക്കാന്‍ കൂട്ടില്‍ എത്തി. അപ്പോള്‍ കണ്ടത് തത്ത തന്റെ തൂവലുകളെല്ലാം പൊഴിച്ച് നില്‍ക്കുന്നതാണ്. ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് യുവാവിന് തോന്നി. ഉടനെ യുവാവ് സുഹൃത്തിനെ ഫോണ്‍ വിളിച്ചു. ഉറക്കത്തിലായിരുന്ന സുഹൃത്ത് യുവാവിനോട് പുറത്തിറങ്ങി നോക്കാനും ആവശ്യപ്പെട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത് ഇരച്ചെത്തുന്ന വെള്ളത്തെയാണ്.

പിന്നാലെ എല്ലാവരോടും വീട്ടില്‍ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കി. തത്ത ശബ്ദം ഉണ്ടാക്കിയത് കൊണ്ട് മാത്രമാണ് സുഹൃത്തിനെ ഫോണ്‍ വിളിച്ചു കാര്യം പറയാന്‍ സാധിച്ചതതും രണ്ടുകുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞതും. ദുരന്തം മുന്നില്‍ കണ്ട തത്ത തന്നെ തുറന്നു വിടാനാണ് ഇങ്ങനെ ബഹളം വച്ചുതെന്നാണ് യുവാവ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :