കടമ്പാട്ടുകോണത്ത് വാഹനാപകടം: സി ആര്‍ പി എഫ് യൂണിറ്റിലെ എസ് ഐ മരിച്ചു

ദേശീയപാതയില്‍ പാരിപ്പള്ളിക്കടുത്ത് കടമ്പാട്ടുകോണത്ത് വാഹനാപകടങ്ങള്‍ തുടര്‍ച്ചയാവുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ എസ് ഐ മരിച്ചു

പാരിപ്പള്ളി, അപകടം, മരണം paripalli, accident, death
പാരിപ്പള്ളി| സജിത്ത്| Last Modified വെള്ളി, 25 മാര്‍ച്ച് 2016 (10:57 IST)
ദേശീയപാതയില്‍ പാരിപ്പള്ളിക്കടുത്ത് കടമ്പാട്ടുകോണത്ത് വാഹനാപകടങ്ങള്‍ തുടര്‍ച്ചയാവുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ എസ് ഐ മരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വാഹനാപകടത്തില്‍ പെട്ട് മരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി.

കഴിഞ്ഞ ദിവസം രാത്രി പള്ളിപ്പുറം സി ആര്‍ പി എഫ് യൂണിറ്റിലെ എസ് ഐ കൊല്ലംപ്എരിനാട് വെള്ളിമണ്‍ വിശാല്‍ ഭവനില്‍ വിശ്വനാഥന്‍ എന്ന 48 കാരനാണു വാഹനാപകടത്തില്‍ മരിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വാഹനത്തില്‍ വന്ന വിശ്വനാഥനെ എതിരെ വന്ന ടെമ്പോവാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 21 തിങ്കളാഴ്ച ദിവസം രാത്രി ടെമ്പോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. 19 ന് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :