കുടിവെള്ളമില്ല, പാചകമില്ല; ഭയന്നുപോയ കുട്ടികളുമായി മാതാപിതാക്കള്‍ ആശുപത്രികളിലേക്ക്- പരവൂരിലെ അവസ്ഥ ദയനീയം

മൂന്ന് ദിവസമായി സമീപവാസികള്‍ വീടുകളില്‍ പാചകം നടത്തിയിട്ട്

പരവൂർ വെടിക്കെട്ട് ദുരന്തം , അപകടം , വെടിക്കെട്ട് , പൊലീസ്
കൊല്ലം| jibin| Last Updated: ബുധന്‍, 13 ഏപ്രില്‍ 2016 (15:03 IST)
113പേരുടെ മരണത്തിന് ഇടയാക്കുകയും 350ലേറേ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌ത പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ ഞെട്ടലിലാണ് സമീപവാസികള്‍. മരണത്തില്‍ നിന്ന് കഷ്‌ടിച്ച് രക്ഷപ്പെട്ടവരും പരുക്കേറ്റവരും രാജ്യത്തെ നടുക്കിയ ദുരന്തത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകളില്‍ തന്നെയാണ്.

മൂന്ന് ദിവസമായി സമീപവാസികള്‍ വീടുകളില്‍ പാചകം നടത്തിയിട്ട്. കിണറുകളില്‍ നിന്ന് വെള്ളമെടുക്കുന്നത് വിലക്കിയതും കരുതിവച്ചിരുന്ന അരിയുള്‍പ്പെടെയുള്ള ഭക്ഷണപദാര്‍ഥങ്ങളില്‍ ജനല്‍ ചില്ലുകളും മറ്റും തകര്‍ന്നു വീണതും പാചകം മുടുങ്ങുന്നതിന് കാരണമായി. കിണറുകള്‍ വൃത്തിയാക്കുന്നത് അധികൃതര്‍ തടഞ്ഞിട്ടുണ്ട്. മിക്ക വീടുകളുടെ അവസ്ഥ ദയനീയമാണ്, വാതിലുകളും ജനാലകളും തകര്‍ന്നു. അടുക്കളയിലെ പാത്രങ്ങളും ഉപകരണങ്ങളും നശിച്ചു. പറവൂരിന് പുറത്തുള്ള ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷണസാധനങ്ങള്‍ ഇപ്പോള്‍ എത്തിക്കുന്നത്. കുപ്പിവെള്ളവും പഴവും ബ്രഡും കഴിച്ചാണ് മിക്കവരും വിശപ്പകറ്റുന്നത്.

അപകടത്തിന്റെ ഞെട്ടലിലാണ് കുട്ടികള്‍. ഇവരെ ഡോക്‍ടര്‍മാരെ കാണിക്കാന്‍ ഒരുങ്ങുകയാണ് മാതാപിതാക്കള്‍. മേല്‍ക്കൂരകള്‍ തകര്‍ന്ന കാരണം വീടുകളില്‍ താമസിക്കാന്‍ കഴിയുന്നില്ല. സ്‌ഫോടകവസ്‌തുക്കളോ ശരീര അവശിഷ്‌ടങ്ങളോ കിണറില്‍ പതിച്ചിട്ടുണ്ടോ എന്ന സംശയം ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിനാലാണ് വെള്ളമെടുക്കുന്നത് ആരോഗ്യവകുപ്പ് വിലക്കിയിരിക്കുന്നത്. അപകടമുണ്ടായ സ്ഥലത്തിന്റെ ചുറ്റുവട്ടത്തെ കിണര്‍‌വെള്ളം പരിശേധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ ...

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവം: ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ പിഴ അടച്ചു
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ ഗായകന്‍ എംജി ശ്രീകുമാര്‍ 25,000 രൂപ ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; ...

വഖഫ് ബില്‍ അവതരണത്തില്‍ പ്രിയങ്ക പങ്കെടുത്തില്ല; അത്യാവശ്യമായി വിദേശത്ത് പോയതെന്ന് വിശദീകരണം
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പ്രിയങ്ക വിദേശത്ത് പോയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം: ...

അവധിക്കാല ക്ലാസുകൾക്ക് വിലക്ക് കർശനമായി നടപ്പിലാക്കണം:  ബാലാവകാശ കമ്മിഷൻ ഉത്തരവ്
സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലെ ക്ലാസ് സമയം രാവിലെ 7.30 മുതല്‍ 10.30 വരെ മാത്രമായി ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള ...

മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍; എമ്പുരാന്‍ നിരോധിക്കണമെന്ന് തമിഴ്‌നാട് രാജ്യസഭാ എംപി
മുല്ലപ്പെരിയാര്‍ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ എമ്പുരാന്‍ ...