തെരുവുഗുണ്ടയ്ക്ക് സമമാണ് ബൽറാം താങ്കൾ: പന്ന്യൻ രവീന്ദ്രൻ

തിങ്കള്‍, 8 ജനുവരി 2018 (11:35 IST)

എകെജിയെ ബാലപീഡകനെന്ന് മുദ്രകുത്തിയ വിടി ബൽറാം എം എൽ എയ്ക്ക് മറുപടിയുമായി മുതിർന്ന സി പിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്. നീചന്മാര്‍പോലും സ്വീകരക്കാത്ത അധമസംസ്‌കാരമാണ് വി ടി ബാലറാമിനുള്ളതെന്ന് പന്ന്യൻ പ്രതികരിച്ചു. 
 
മഹാനായ കമ്മൂണിസ്റ്റ് പോരാളി സഖാവ് എകെജി വിടപറഞ്ഞിട്ട് നാല് പതിറ്റാണ്ടു കഴിഞ്ഞു. അദ്ദേഹം ഇന്ത്യന്‍ പാര്‍ലിമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു. പ്രധാനമന്ത്രി നെഹ്റു ഉള്‍പ്പെടെയുള്ള ദേശീയ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത്. - പന്ന്യൻ പറയുന്നു.
 
എ കെ ജി യുടെ സേവനവും ത്യാഗവും പോരാട്ട വീര്യവും ന്യൂ ജെന്‍ നേതാക്കന്മാര്‍ക്ക് അറിയില്ലായിരിക്കാം. എന്നാല്‍ മണ്‍മറഞ്ഞ മഹാമ്മാരെ ആദരിക്കാനുള്ള മാന്യതയും ഇല്ലായിരിക്കാം മണ്‍മറഞ്ഞവരെ കുറിച്ച് അപവാദം കെട്ടിച്ചമച്ച് പറയുന്നത് നീചന്മാര്‍പോലും സ്വീകരക്കാത്ത അധമസംസ്‌കാരമാണ് വി ടി ബാലറാം എംഎല്‍എ താങ്കള്‍ പ്രകടിപ്പിച്ചത്. മാന്യന്മാരെ ജനമധ്യത്തില്‍ വെച്ച് അപമാനിക്കുന്ന തെരുവു ഗുണ്ടകളുടെ സംസ്‌കാരമാണിതെന്നും പന്ന്യൻ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഞ്ജു വേണം, ആവശ്യം ഇവരുടേതാണ്!

മലയാളികളുടെ പ്രിയങ്കരിയായ നടി മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് ...

news

വിവാദങ്ങൾക്കിടെ മഞ്ജു തന്നെ ആ കർത്തവ്യം നിർവഹിച്ചു!

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ കലണ്ടര്‍ നടി മഞ്ജു വാര്യർ പ്രകാശനം ...

news

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: എലിസബത്ത് മോസ് നടി, സ്റ്റെർലിങ് കെ. ബ്രൗൺ നടൻ

75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ്- ഡ്രാമാ ...

Widgets Magazine