ബൽറാമിനെ തള്ളി കോൺഗ്രസ്; എകെജിക്കെതിരായ പരാമര്‍ശം തെറ്റ്, കോണ്‍ഗ്രസ് നിലപാടല്ലെന്ന് ഹസൻ

ഞായര്‍, 7 ജനുവരി 2018 (10:13 IST)

എകെജിയെ ബാലപീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച വിടി ബല്‍റാം എംഎല്‍എയെ തള്ളി കോൺഗ്രസ്. എകെജിക്കെതിരായ ബൽറാമിന്റെ പരാമര്‍ശം തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
 
ബല്‍റാം പറഞ്ഞത് കോണ്‍ഗ്രസ് നിലപാടല്ലെന്നും ഇക്കാര്യത്തിൽ ബല്‍റാമിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെന്നും ഹസൻ പറയുന്നു. വ്യക്തിപരമായ പരാമര്‍ശമെന്നായിരുന്നു ബൽറാമിന്റെ മറുപടി. എന്നാല്‍ വ്യക്തിപരമായി പോലും അങ്ങനെ പറയരുതെന്ന് ഹസന്‍ വ്യക്തമാക്കി. 
 
നേരത്തെ കെ. മുരളീധരന്‍ എംഎല്‍എയും ബല്‍റാമിനെ തള്ളി രംഗത്ത് എത്തിയിരുന്നു. വിവാദ പരാമര്‍ശം ശരിയയായില്ല. ഇത്തരം പരാമര്‍ശം കോണ്‍ഗ്രസ് സംസ്‌കാരത്തിന് എതിരാണെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബൽറാമിനു വകതിരിവില്ല: പിണറായി വിജയൻ

വിപ്ലവനേതാവ് എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച വിടി ബല്‍റാം എംഎൽഎയ്ക്ക് മറുപടിയുമായി ...

news

വിമാനത്തില്‍ തൊട്ടടുത്തിരുന്ന സ്ത്രീയുടെ പാന്‍റിനുള്ളില്‍ കൈയിട്ട യുവാവ് പിടിയില്‍

വിമാനത്തില്‍ തൊട്ടടുത്തിരുന്ന് യാത്ര ചെയ്ത യുവതിയുടെ പാന്‍റിനുള്ളില്‍ കൈയിട്ടു എന്ന ...

news

ഭാര്യയെ കൊന്ന പാസ്റ്റര്‍ പൊലീസിനോട് പറഞ്ഞു - “ഞാന്‍ ഉറക്കത്തിലാണ് അത് ചെയ്തത്” !

2017 സെപ്റ്റംബര്‍ ഒന്നാം തീയതി നടന്ന ഒരു സംഭവമാണ്. മാത്യു ഫെല്‍‌പ്സ് എന്ന പാസ്റ്റര്‍ ...

Widgets Magazine