പന്തളം പീഡനക്കേസ്: കോളേജ് അധ്യാപകന്‍ കീഴടങ്ങി

കോട്ടയം| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (12:21 IST)
പന്തളം പീഡനക്കേസില്‍ കോളേജ് അധ്യാപകന്‍ കീഴടങ്ങി. എന്‍എസ്എസ് കോളേജ് ഇംഗ്ളീഷ് അധ്യാപകനായിരുന്ന വേണുഗോപാലാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. 1997 ജൂലൈ
മുതല്‍ ഒക്ടോബര്‍ വരെ പന്തളം കോളേജിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയാണ് വേണുഗോപാല്‍.

ആകെയുള്ള ഏഴു പ്രതികളില്‍ അഞ്ചു പേരും നേരത്തേ കീഴടങ്ങിയിരുന്നു. ഇനി കീഴടങ്ങാനുള്ളത് നാലാം പ്രതിയായ കോണ്‍ട്രാക്റ്റര്‍ വേണുഗോപാലാണ്‌.

ബിരുദ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് കോട്ടയത്തെ പ്രത്യേക കോടതി തടവു ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യംചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ശിക്ഷ ശരിവയ്ക്കുകയാണുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :