ഓപ്പറേഷന്‍ കുബേര: കോളേജ് അധ്യാപകന്‍ പിടിയില്‍

കോതമംഗലം| Last Modified വ്യാഴം, 19 ജൂണ്‍ 2014 (19:05 IST)
അമിത പലിശ ഈടാക്കുന്നവരെയും മറ്റും വലയിലാക്കുന്നതിനായി ഓപ്പറേഷന്‍ കുബേരയില്‍ല്‍ കോളേജ് അധ്യാപകന്‍ പൊലീസ് വലയില്‍. കോതമംഗലത്തെ എംഎ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രാക്കത്ത് വീട്ടില്‍ കൊച്ചു മാത്യുവാണ് അറസ്റ്റിലായത്.

ഇയാളില്‍ നിന്ന് 11 ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറുകള്‍, 23 പ്രോമിസറി നോട്ടുകള്‍, 17 ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഒമ്പത് ബോണ്ടുകള്‍, മൂന്ന് വാഹന കച്ചവട കരാറുകള്‍ എന്നിവ കൂടാതെ ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ലക്ഷക്കണക്കിന് രൂപയുടെ പണമിടപാട് രേഖകള്‍ എന്നിവയും കണ്ടെടുത്തു.

അനേകം വര്‍ഷങ്ങളായി കോതമംഗലത്തെ നിരവധി വ്യാപാരികള്‍, സബ്സ്റ്റേഷന്‍ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അമിത പലിശയ്ക്ക് പണം കടം കൊടുത്ത് ഇയാള്‍ ഇടപാട് നടത്തിവരികയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കോതമംഗലത്തും ചുറ്റുപാടുകളിലുമുള്ള നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി സാമ്പത്തിക സംബന്ധമായ കേസുകളും നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :