പഞ്ചായത്ത് വിഭജനത്തിലെ ഹൈക്കോടതി വിധി: ലീഗ് ഉന്നതാധികാര സമിതി യോഗം ഒന്‍പത് മണിക്ക്

പഞ്ചായത്ത് രൂപീകരണം , മുസ്‍ലിം ലീഗ്  , ഹൈക്കോടതി , പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം| jibin| Last Modified വെള്ളി, 21 ഓഗസ്റ്റ് 2015 (08:23 IST)
പഞ്ചായത്ത് രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ച സാഹചര്യത്തില്‍ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം രാവിലെ ഒന്‍പത് മണിക്ക് പാണക്കാട് ചേരും.
ഉന്നതാധികാര സമിതി അംഗങ്ങള്‍ക്ക് പുറമേ മുസ്‍ലിം ലീഗ് മന്ത്രിമാരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

പാര്‍ലമെന്റ് കമ്മറ്റിയുമായി ബന്ധപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇന്‍ഡോറിലായതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഹൈദരലി തങ്ങളെ അറിയിച്ചിട്ടുണ്ട്. ഹൈദരലി ശിഹാബ് തങ്ങള്‍, ഇ.അഹമ്മദ്, പികെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.

പഞ്ചായത്ത് രൂപീകരണം തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങളെ ശരിവെച്ചു കൊണ്ടുള്ള ഇടക്കാല വിധിയാണ് കോടതിയില്‍ നിന്ന് ഉണ്ടായത്. തെരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണം. പുനര്‍ വിഭജനം നടത്തിയതില്‍ തെറ്റ് സംഭവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ഇലക്ഷന്‍ കമ്മീഷന് മുന്നോട്ട് പോകാം. സര്‍ക്കാര്‍ കമ്മീഷന് ആവശ്യമായ സഹായങ്ങള്‍ ചെയ്‌തു നല്‍കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എഎന്‍ ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്. ഈ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ചേരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :