അപേക്ഷ പരിഗണിക്കാതെ പഞ്ചായത്ത്; പിവി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല

അപേക്ഷ പരിഗണിക്കാതെ പഞ്ചായത്ത്; പിവി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ല

 panchayat , pv anwar , park , പിവി അന്‍വര്‍ , പാര്‍ക്ക് , നിലമ്പൂര്‍ , പഞ്ചായത്ത്
കോഴിക്കോട്| jibin| Last Modified വെള്ളി, 29 ജൂണ്‍ 2018 (18:20 IST)
നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ അമ്യൂസ്‌മെന്റ് പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് പഞ്ചായത്ത്. പാർക്കിന്റെ ലൈസൻസ് കാലാവധി നാളെ അവസാനിക്കുകയാണ് കൂടരിഞ്ഞി പഞ്ചായത്തിന്റെ തീരുമാനം.

ലൈസന്‍സ് പുതുക്കി നല്‍കണമെന്ന അന്‍വറിന്റെ അപേക്ഷ പഞ്ചായത്ത് തള്ളുകയായിരുന്നു. ഇതോടെ ലൈസന്‍സ് പുതുക്കി ലഭിക്കില്ലെന്ന് വ്യക്തമായി.

ലൈസൻസില്ലാതെ പ്രവർത്തനം ആരംഭിച്ച പാർക്കിന് താൽക്കാ‍ലിക ലൈസൻസ് നല്‍കിയ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി മുമ്പ് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് പഞ്ചായത്ത് തീരുമാനിച്ചത്.

പാർക്ക് പ്രവർത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തിൽ നേരത്തെ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ഉണ്ടാകുന്ന പാര്‍ക്കിനു സമീപം കഴിഞ്ഞ ദിവസവും മണ്ണിടിഞ്ഞത് ആശങ്കയുണ്ടക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :