ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് ദുൽഖർ

കർവാന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് ദുൽഖർ

Rijisha M.| Last Updated: ചൊവ്വ, 15 മെയ് 2018 (12:52 IST)
ദുൽഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ കാർവാന്റെ റിലീസിംഗ് തീയതി മാറ്റിവച്ചു. ജൂണിന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ആഗസ്‌റ്റ് 10-നാണ് തിയറ്ററുകളിലെത്തുക. ദുൽഖർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുതിയ റിലീസ് അറിയിച്ചത്.

"കർവാന്റെ റിലീസ് തീയതി അറിയിക്കുകയാണ്. ആഗസ്‌റ്റ് 10-ന് നിങ്ങളിലേക്ക് സിനിമ എത്തും." എന്നാണ് പുതിയ തീയതി പ്രഖ്യാപിച്ചു കൊണ്ട് ദുല്‍ഖര്‍ അറിയിച്ചത്.

നവാഗതനായ ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഥില പാര്‍ക്കറാണ് ചിത്രത്തിലെ നായിക.ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :