പാമോലിനില്‍ തെന്നി വിഎസ്; തെളിവ് ലഭിച്ചാൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കാമെന്ന് സുപ്രീംകോടതി

  പാമോയിൽ കേസ് , വിഎസ് അച്യുതാനന്ദൻ , ഉമ്മൻചാണ്ടി , സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Updated: തിങ്കള്‍, 16 ഫെബ്രുവരി 2015 (18:33 IST)
പാമോലില്‍ കേസിൽ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. കേസിൽ തെളിവ് ലഭിച്ചാൽ മാത്രം ഉമ്മൻചാണ്ടിയെ പ്രതി ചേർക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പാമോലില്‍ കേസിൽ ഉമ്മൻചാണ്ടിയെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട്
അച്യുതാനന്ദൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ സിആർപിസി 390 പ്രകാരം കേസെടുക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ വിഎസ് രാഷ്ട്രീയ നേട്ടമാണ് പാമോയിൽ കേസ് വഴി ലക്ഷ്യമാക്കുന്നതെന്ന കോടതിയുടെ പരാമര്‍ശം കേസിന്റെ അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കരുതെന്ന് കോടതി പ്രത്യേകം നിർദ്ദേശിച്ചു. പാമോയിൽ കേസ് പിൻവലിക്കാനുള്ള പ്രോസിക്യൂഷൻ നടപടികൾ ഹൈക്കോടതി തന്നെ നേരത്തെ തള്ളിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേസിന്റെ വിചാരണ നടക്കണം. വിചാരണക്കാലത്ത് വ്യക്തമായ തെളിവുകൾ ലഭിച്ചാൽ ഉമ്മൻചാണ്ടിക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്താം- സുപ്രീംകോടതി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :