‘പള്ളിക്കൂടം’ സ്കൂളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇടപഴകുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കണം

കോട്ടയം| JOYS JOY| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (14:52 IST)
കോട്ടയം ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലയമായ ‘പള്ളിക്കൂട’ത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടപെടുന്നതില്‍ കര്‍ശനനിയമം നടപ്പാക്കി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അകലം എല്ലായ്‌പോഴും ഒരു മീറ്ററായി പാലിച്ചുകൊള്ളണമെന്നാണ് പുതിയ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് ചട്ടം പുറത്തിറക്കി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്യാമ്പസില്‍ പരസ്പര ബഹുമാനത്തോടെ പെരുമാറണം, കുട്ടികള്‍ക്ക് ഇടയിലുള്ള അകലം എപ്പോഴും ചുരുങ്ങിയത് ഒരു മീറ്ററായിരിക്കണം, ഉയര്‍ന്ന ക്ലാസിലെ കുട്ടികള്‍ താഴ്ന്ന ക്ലാസിലെ കുട്ടികളുമായി സൗഹൃദം ഒഴിവാക്കണം തുടങ്ങിയവയാണ് വിവാദ നിര്‍ദ്ദേശങ്ങള്‍.

‘പള്ളിക്കൂടം’ സ്‌കൂളിന്റെ വെബ്‌സൈറ്റില്‍ ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകയായ മേരി റോയിയാണ് പള്ളിക്കൂടത്തിന്റെ പ്രിന്‍സിപ്പാള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :