മാവോയിസ്റ്റ് സാധ്യതാ ബൂത്തുകളില്‍ വോട്ടെടുപ്പ് നടന്നത് വെബ്കാസ്റ്റിങ് നിരീക്ഷണത്തിലൂടെ

ശ്രീനു എസ്| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2020 (12:13 IST)
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 89 പ്രശ്നസാധ്യതാ
മാവോയിസ്റ്റ് സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നിരീക്ഷണത്തിലൂടെയാണ് വോട്ടെടുപ്പു നടന്നത്. അട്ടപ്പാടി മേഖലയില്‍ 24ഉം മലമ്പുഴയില്‍ 10ഉം കൂടാതെ വിവിധ ഭാഗങ്ങളിലുള്ള ബൂത്തുകളുമാണ് 89 ല്‍ ഉള്‍പ്പെടുന്നത്. എസ്.പി ഓഫീസിലും കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലും തിരഞ്ഞെടുപ്പ് കമ്മീഷനിലുമായാണ് ഉദ്യോഗസ്ഥര്‍ ലൈവായി ബൂത്തുകള്‍ നിരീക്ഷിച്ചത്.

അക്ഷയസെന്റര്‍ മുഖേനയാണ് വെബ്കാസ്റ്റിംഗ് ഓപ്പറേറ്റ് ചെയ്തത്. കെല്‍ട്രാണിന്റെ സോഫ്റ്റ് വെയറിലൂടെ ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് വെബ്കാസ്റ്റിങ് സജ്ജമാക്കിയത്. ബൂത്തുകളില്‍ ഏതെങ്കിലും രീതിയിലുള്ള പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറെയും അതത് സെന്‍ട്രല്‍ ഓഫീസര്‍മാരെയും വിവരം അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :