തലാഖിനെതിരെ പരാതി നൽകി, ഭാര്യയെയും അമ്മായിയമ്മയെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 11 ഡിസം‌ബര്‍ 2020 (12:01 IST)
മീററ്റ്: തലാഖ് ചൊല്ലിയതിനെതിരെ പരാതി നൽകിയതിന് ഭാര്യയെയും, ഭര്യാ മാതാവിനെയും വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ് സംഭവം ഉണ്ടായത്. റുക്സാന എന്ന യുവതിയെയും മാതാവിനെയുമാണ് മുഹ്‌സിൻ എന്നയാൾ കൊലപ്പെടുത്തിയത്. ഭാര്യയെ മുത്തലാക്ക് ചൊല്ലി ഒരു വർഷത്തിന് ശേഷമാണ് കൊലപാതകം.

കുറച്ച് വർഷങ്ങൾക്ക് മുൻപാണ് മുഹ്സിൻ റുക്ല്സാനയെ വിവാഹം കഴിച്ചത്. കഴിഞ്ഞ വർഷം മുത്തലാഖ് ചൊല്ലി മുഹ്‌സിൻ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. എന്നാൽ മുത്തലാഖ് നിയമവിരുദ്ധമായതിനാൽ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് മാതാവിനൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കേസ് പിൻവലിയ്ക്കണം എന്ന് ആവശ്യപ്പെട്ട് മുഹ്‌സിൻ റുക്സാനയെ ഭീഷണിപ്പെടുത്തുക പതിവായിരുന്നു. എന്നാൽ പരാതി പിൻവലിയ്ക്കാൻ റുക്സാന തയ്യാറായില്ല. തുടര്‍ന്ന് പ്രതി സഹാറന്‍പുരില്‍ എത്തുകയും റുക്സാനയെയും അമ്മയെയും വെടിവച്ച്‌ കൊല്ലുകയുമായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :