ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ്: നൈജീരിയന്‍ പൗരനും യുവതിയും പാലക്കാട് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (09:06 IST)
ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ നൈജീരിയന്‍ പൗരനും യുവതിയും പാലക്കാട് അറസ്റ്റില്‍. രണ്ടുപേരെയും പാലക്കാട് സൈബര്‍ പോലീസാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തിട്ടുണ്ട്. തമിഴ്‌നാട് സ്വദേശിയുടെ പരാതിയിലാണ് ഇവരെ അറസ്റ്റുചെയ്തത്. നാലേമുക്കാല്‍ ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. നൈജീരിയന്‍ സ്വദേശി ചിനേഡു ഹൈസിയന്റ്, നാഗാലാന്റ് സ്വദേശിനി രാധിക എന്നിവരാണ് പിടിയിലായത്. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :