എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

അതേസമയം തീവ്രമത ചിന്താഗതിയുള്ള എസ്.ഡി.പി.ഐയുടെയും ആര്‍.എസ്.എസിന്റേയും വോട്ട് തങ്ങള്‍ക്കു വേണ്ടെന്നാണ് എല്‍ഡിഎഫ് പറയുന്നത്

Rahul Mamkootathil and P Sarin
Rahul Mamkootathil and P Sarin
രേണുക വേണു| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2024 (07:16 IST)

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കുകയാണ്. വൈകിട്ട് ആറിനാണ് കൊട്ടിക്കലാശം. ഒന്നര മാസം നീണ്ട ചൂടേറിയ പ്രചരണത്തിനു ഒടുവില്‍ നവംബര്‍ 20 ബുധനാഴ്ച പാലക്കാട് വിധിയെഴുതും. 23 നാണ് വോട്ടെണ്ണല്‍.

അതേസമയം എസ്.ഡി.പി.ഐയുടെ വോട്ട് വാങ്ങാന്‍ മുന്നണികള്‍ തയ്യാറാണോ എന്ന ചോദ്യവും അതിനു സ്ഥാനാര്‍ഥികള്‍ നല്‍കുന്ന മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. എസ്.ഡി.പി.ഐ വോട്ട് വേണമെന്നോ വേണ്ടയോ എന്ന് പറയാതെ 'നൈസായി സ്‌കൂട്ടാകുക'യാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തത്.

' വളരെ തുടക്കത്തില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്..വര്‍ഗീയമായ വോട്ട് വേണ്ട...' എന്നുമാത്രം പറഞ്ഞ് രാഹുല്‍ ഒഴിഞ്ഞുമാറി. കൃത്യമായി എസ്.ഡി.പി.ഐ വോട്ട് വേണ്ട എന്നു പറയാന്‍ പറ്റില്ലേ എന്നു ചോദിച്ചപ്പോള്‍ രാഹുല്‍ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. അതേസമയം തീവ്രമത ചിന്താഗതിയുള്ള എസ്.ഡി.പി.ഐയുടെയും ആര്‍.എസ്.എസിന്റേയും വോട്ട് തങ്ങള്‍ക്കു വേണ്ടെന്നാണ് എല്‍ഡിഎഫ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :