പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

Lok Sabha Election 2024
Lok Sabha Election 2024
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 നവം‌ബര്‍ 2024 (19:38 IST)
പാലക്കാട്
നിയമസഭ
മണ്ഡലത്തിലേക്കുള്ള
ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും
നവംബര്‍ 20ന്
വേതനത്തോടു കൂടിയ അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക്
വേത നത്തോടുകൂടിയ
അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍ സഫ്‌നാ നസറുദ്ദീന്‍ അറിയിച്ചു .


വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലേയും
ഐ ടി ,തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള

കാഷ്വല്‍/ ദിവസവേതനക്കാര്‍ അടക്കമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവധി ബാധകമായിരിക്കും . അപ്രകാരം ഒരാളിന് അവധി അനുവദിക്കുന്നത് അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം
ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തി അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് അവരവരുടെ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മിഷണര്‍ അറിയിച്ചു .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :