പാലായിലെ യുഡിഎഫ് ഹര്‍ത്താലില്‍ സംഘര്‍ഷം

പാല| Last Modified വെള്ളി, 23 ജനുവരി 2015 (13:02 IST)
ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ എം മാണിയെ
അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പാലായില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം.

ഹര്‍ത്താ‍ലിനെത്തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ദീര്‍ഘദൂര വാഹനങ്ങളെ
തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാ‍യി.നിര്‍ബന്ധിച്ച് കടകള്‍
അടപ്പിക്കാന്‍ സമ്മതിക്കില്ല എന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില യുഡി എഫ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി.

പൊലീസിന്റെ ഇടപട്ടതിനെത്തുടര്‍ന്നാണ് സംഘര്‍ഷം അവസാനിച്ചത്. അതിനിടെ പാലായിലെ കെ എം മാണിയുടെ വീട്ടിലേക്ക് നടന്ന ബിജെപിയുടെ മാര്‍ച്ച് പൊലീസ് കൊട്ടാരമറ്റത്ത് വച്ച് തടഞ്ഞു. ഇതേത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധപ്രകടനം നടത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :