മാണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ യുഡിഎഫ് ഹര്‍ത്താല്‍

പാല| Joys Joy| Last Modified വെള്ളി, 23 ജനുവരി 2015 (09:16 IST)
ബാര്‍കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ എം മാണിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നെന്ന് ആരോപിച്ച് പാലായില്‍ ഇന്ന് യു ഡി എഫ് ഹര്‍ത്താല്‍ . രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് മാണിക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള ഹര്‍ത്താല്‍ .

അതേസമയം, സ്വകാര്യവാഹനങ്ങളും കെ എസ് ആര്‍ ടി സിയും നിരത്തുകളില്‍ ഓടുന്നുണ്ട്. വ്യാപാരികള്‍ കട തുറന്നാല്‍
അതിന് സംരക്ഷണം നല്കുമെന്ന് ബി ജെ പി അറിയിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാലായില്‍ കനത്ത പൊലീസ് കാവല്‍ ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പത്തരയോടെ മുന്‍സിപ്പാലിറ്റി പരിസരത്തു നിന്ന് യു ഡി എഫ് പ്രകടനം ആരംഭിക്കും. അതേസമയം, മാണിക്കെതിരെ കഴിഞ്ഞദിവസം പാലായില്‍ ഡി വൈ എഫ് ഐ ഭിക്ഷയെടുക്കല്‍ സമരം നടത്തി. മാണിയുടെ മുഖം മൂടി അണിഞ്ഞാണ് പാലായിലെ വ്യാപാരികളില്‍ നിന്ന് ഡി വൈ എഫ് ഐ ഭിക്ഷയെടുത്തത്. ഭിക്ഷയായി ലഭിച്ച പണം മാണിക്ക് അയച്ചു കൊടുക്കുമെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :