പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത്: ഓഡിറ്റിംഗിന് വിനോദ് റായ് എത്തി

തിരുവനന്തപുരം| Last Modified തിങ്കള്‍, 26 മെയ് 2014 (13:54 IST)
പത്മനാഭസ്വാമിക്ഷേത്രത്തിലെ വരവുചെലവ് കണക്കുകളും ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ ഓഡിറ്റിംഗിന് മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ്റായ് തിങ്കളാഴ്ച ക്ഷേത്രത്തിലെത്തി. ക്ഷേത്രസ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകുന്നെന്ന പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതി ക്ഷേത്രസ്വത്തുക്കള്‍ ഓഡിറ്റ് ചെയ്യാന്‍ തീരുമാനമെടുത്തത്. 30 വര്‍ഷത്തെ ക്ഷേത്രസ്വത്തുക്കള്‍ ഓഡിറ്റു ചെയ്യണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിന്‍െറ ഭാഗമായി വിനോദ്റായിയും സംഘവും രാവിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി. എത്രവര്‍ഷത്തെ കണക്ക് പരിശോധിക്കേണ്ടി വരുമെന്ന് കൂടുതല്‍ വിലയിരുത്തലുകള്‍ക്ക് ശേഷമേ പറയാന്‍ കഴിയൂയെന്ന് അദ്ദേഹം പറഞ്ഞു.

അമൂല്യ സ്വത്തുക്കളുടെ മൂല്യനിര്‍ണയം എപ്പോള്‍ ആരംഭിക്കണമെന്ന കാര്യത്തില്‍ ക്ഷേത്രഭരണസമിതിയുമായി സംഘം കൂടിയാലോചന നടത്തിയേക്കും. ക്ഷേത്രത്തിന്‍െറ നിലവിലെ അവസ്ഥ മനസ്സിലാക്കാന്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍സുബ്രഹ്മണ്യമാണ് ഓഡിറ്റിങ് നടത്താന്‍ വിനോദ്റായിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി മുമ്പാകെ ആവശ്യപ്പെട്ടത്. ഓഡിറ്റിങ്ങിനാവശ്യമായ ജീവനക്കാരെ എജീസ് ഓഫിസില്‍ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെടാനും സാധ്യതയുണ്ട്.

അതിനിടെ ക്ഷേത്രത്തില്‍ നടന്നു വന്ന കാണിക്കഎണ്ണല്‍ നടപടികള്‍ പൂര്‍ത്തിയായി. കഴിഞ്ഞ വ്യാഴാഴ്ച പൂര്‍ത്തിയാക്കിയെങ്കിലും കണക്കുകള്‍ പുറത്തു വിട്ടിട്ടില്ലായിരുന്നു. 19 ലക്ഷത്തോളം രൂപയുടെ നാണയങ്ങള്‍ കാണിക്കമുറിയില്‍ ഉണ്ടായിരുന്നു. മൂന്ന് ദിവസം കൊണ്ട് എണ്ണി പൂര്‍ത്തിയാക്കിയ കാണിക്ക ബാങ്കിലേക്ക് മാറ്റി. ക്ഷേത്രത്തിന്‍െറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന 58 കാണിക്ക വഞ്ചികളുടെ കണക്കെടുപ്പാണ് എട്ട് ദിവസം കൊണ്ടുനടന്നത്.
ഇതില്‍ 38 എണ്ണം വഞ്ചികളും 20 എണ്ണം കുടങ്ങളുമാണ്. ഇവയില്‍ ആകെ 63 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. കാ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :