പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി അധ്യക്ഷയെ വിമര്‍ശിച്ച് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| Last Modified ശനി, 4 ഒക്‌ടോബര്‍ 2014 (12:46 IST)

പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയ്ക്കെതിരെ വിമര്‍ശനവുമായി അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട്.

ക്ഷേത്ര ഭരണസമിതി അദ്ധ്യക്ഷ കൂടിയായ ജില്ലാ ജഡ്ജി കെ.പി.ഇന്ദിര തന്റെ ഉത്തരവാദിത്തങ്ങള്‍ മറന്ന് പ്രവര്‍ത്തിക്കരുതെന്നും പൊലീസ് സുരക്ഷയോടെ ജില്ലാ ജഡ്ജി ക്ഷേത്രത്തില്‍ എത്തുന്നത് ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് വലിയ തോതില്‍ ബുദ്ധമുട്ടുണ്ടാക്കുന്നെന്നും ഇത് തടയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുകൂടാതെ ക്ഷേത്രകാര്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ ഭരണസമിതി കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറി തയാറാക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :