പത്മനാഭ സ്വാമി ക്ഷേത്രക്കേസ്: അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും പിന്മാറി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 5 ഓഗസ്റ്റ് 2014 (17:50 IST)

പത്മനാഭ സ്വാമി ക്ഷേത്രക്കേസില്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പിന്മാറി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയെ കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കേസ് പരിഗണിക്കുന്ന ബെഞ്ചിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് ആര്‍എം ലോധ യും കേസില്‍ നിന്നും പിന്മാറിയിരുന്നു.കേസില്‍
അമിക്കസക്യൂരിയായ ഗോപാല്‍ സുബ്രഹ്മണ്യവും ചീഫ് ജെസ്റ്റിസ് ആര്‍ എം ലോധയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് രണ്ടു പേരുടേയും പിന്മാറ്റത്തിന് കാരണമായതെന്നാണ് കരുതപ്പെടുന്നത്.

ആര്‍ എം ലോധ സുപ്രീംകോടതിയില്‍ തുടരുന്നിടത്തോളം കാലം ഒരു കേസിലും ഹാജരാകില്ലെന്ന് ഗോപാല്‍സുബ്രഹ്മണ്യം പറഞ്ഞിരുന്നു.കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് അമക്യസ്കൂരിയുടേയും ചീഫ് ജസ്റ്റീസിന്റേയും പിന്മാറ്റം. അതിനിടെ










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :