തിരുവനന്തപുരം|
Rijisha M.|
Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (12:12 IST)
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ സമര മുറകളിലേക്ക് നീങ്ങുമെന്ന് ബിജെപി നേതൃത്വം. തീരുമാനം തിരുത്താനായി 24 മണിക്കൂർ സമയം സർക്കാരിന് നൽകുന്നുവെന്ന്
ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു.
ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നൊരുക്കം നടത്തി കഴിഞ്ഞെന്നും, ശബരിമല വിഷയത്തില്‍ ബിജെപി വിശ്വാസികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയിലാണ് അവസാനിക്കുന്നത്.