അഭിമന്യുവിന്റെ അരുംകൊലയെ വെള്ളപൂശിയ ആന്റണി വെല്ലുവിളിച്ചത് കേരള സമൂഹത്തെയാണ്: പി രാജീവ്

അഭിമന്യുവിന്റെ അരുംകൊലയെ വെള്ളപൂശിയ ആന്റണി വെല്ലുവിളിച്ചത് കേരള സമൂഹത്തെയാണ്: പി രാജീവ്

എറണാകുളം| Rijisha M.| Last Modified ബുധന്‍, 4 ജൂലൈ 2018 (09:18 IST)
പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് വര്‍ഗീയ ശക്തികളെ വെള്ളപൂശുന്ന പ്രസ്‌താവനയാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആന്റണിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായത്. എന്നാൽ അതിനെതിരെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ് രംഗത്തെത്തിയിരിക്കുകയാണ്. അഭിമന്യുവിന്റെ അരുംകൊലയെ വെള്ളപൂശിയ ആന്റണി വെല്ലുവിളിച്ചത് കേരള സമൂഹത്തെയാണെന്ന് പി രാജീവ് പറഞ്ഞു.

"മനുഷ്യത്വമുള്ള ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്ത അരും കൊലയെ എങ്ങനെയാണ് ശ്രീ ആന്റണി പരോക്ഷമായി പിന്തുണക്കുന്നത്. ക്യാമ്പസില്‍ എസ്.എഫ്.ഐയാണ് ആക്രമണം നടത്തുന്നതെന്ന് പറയുമ്പോള്‍ ആരെയാണ് കോളേജുകളില്‍ എസ്.എഫ്.ഐ കൊലപ്പെടുത്തിയതെന്നുകൂടി പറയണം. എസ്എഫ്‌ഐ ആയതിന്റെ പേരില്‍ 33 വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ ഇതുവരെയായി കൊല്ലപ്പെട്ടിരിക്കുന്നത്. അതില്‍ ഭൂരിപക്ഷം സഖാക്കളെയും കൊലപ്പെടുത്തിയത് ആന്റണിയുടെ സ്വന്തം കെ എസ് യു വാണ്.

തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ പി കെ രാജനെ കൊലപ്പെടുത്തിയതും സൈമണ്‍ ബ്രിട്ടോയെ കൊല്ലാന്‍ ശ്രമിച്ച് നട്ടെല്ലുതകര്‍ത്തതും ആന്റണിയുടെ സ്വന്തം കെ.എസ്.യു തന്നെയാണ്. എറണാകുളത്ത് തോമസ് ഐസക്കിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ അയച്ചതും ആളുമാറി ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയെ കൊലപ്പെടുത്തിയതും ആന്റണിയുടെ സ്വന്തം കെ.എസ്.യു ആണ്. ഇത് എറണാകുളം ജില്ലയുടെ മാത്രം ചരിത്രം. താല്‍ക്കാലിക നേട്ടത്തിനായി വര്‍ഗ്ഗീയതയെയും ഭീകരവാദത്തെയും പുണരാന്‍ മടിയില്ലാത്തയാളായി ശ്രീ ആന്റണി മാറിയെന്ന് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സന്ദര്‍ഭം തെളിയിച്ചത് കേരളം മറന്നിട്ടില്ല."


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :